Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 14-09-2022

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന മാതാവിന് സ്വയംതൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി പി എൽ കുടുംബാംഗമായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിൽ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് അപേക്ഷിക്കാം. ശാരീരിക മാനസിക വെല്ലുവിളി 70 ശതമാനമോ അതിൽ കൂടുതലോ ഉള്ള വ്യക്തിയെ സംരക്ഷിക്കുന്നവരാകണം. സ്വയംതൊഴിൽ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോർട്ട് സഹിതം അക്ഷയ മുഖേനയോ നേരിട്ടോ suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം. ഇതിന്റെ കോപ്പി ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സെപ്റ്റംബർ 30നകം എത്തിക്കണം. ഫോൺ: 0497-2997811, 8281999015

 

തപാൽ അദാലത്ത് 26ന്

 

കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ തപാൽ അദാലത്ത് സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്തെ പോസ്റ്റ് ഓഫീസ് സൂപ്രണ്ടന്റിന്റെ കാര്യാലയത്തിൽ നടത്തും. സ്പീഡ് പോസ്റ്റ്, മെയിൽ, പാഴ്സൽ കൗണ്ടർ സർവ്വീസ്, സേവിങ്സ് അക്കൗണ്ട്, മണി ഓർഡറുകൾ എന്നിവ സംബന്ധമായ പ്രശ്നങ്ങൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ തപാൽ മാർഗവും അയക്കാം. സൂപ്രണ്ട്, പോസ്റ്റ് ഓഫീസ്, കണ്ണൂർ ഡിവിഷൻ, 670001 എന്ന വിലാസത്തിൽ സെപ്റ്റംബർ 21ന് മുമ്പായി പരാതികൾ ലഭിക്കണം. കവറിന് മുകളിൽ 'ഡാക് അദാലത്ത്' എന്ന് എഴുതണം. ഫോൺ: 0497  2708125  ഇ. മെയിൽ spkannur.keralapost@gmail.com

 

സപ്പോർട്ട് എൻജിനീയർ ഒഴിവ്

 

സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് എൻജിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കായി സെപ്റ്റംബർ 17ന് രാവിലെ 10 മണി മുതൽ നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത: ബിടെക്/എംസിഎ/എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്). താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കണ്ണൂർ റബ്‌കോ ഹൗസ് അഞ്ചാംനിലയിലുള്ള സി-ഡിറ്റ് റീജ്യണൽ സെന്ററിൽ ഹാജരാകണം. ഫോൺ: 9895788334, 9447401523. വെബ്‌സൈറ്റ്: www.cdit.org

 

തീയതി നീട്ടി

 

സ്‌കോൾ കേരള മുഖേന തെരഞ്ഞെടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന ഡി സി എ കോഴ്‌സിന്റെ അപേക്ഷാതീയതി നീട്ടി. സെപ്റ്റംബർ 22 വരെ പിഴയില്ലാതെയും സെപ്റ്റംബർ 30 വരെ 60 രൂപ പിഴയോടെയും അപേക്ഷിക്കാം. സമയ പരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekeral.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

 

മര ലേലം

 

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ വെള്ളൂർ- പാടിയോട്ടുചാൽ-പുളിങ്ങോം, ചെറുതാഴം-കുറ്റൂർ-പെരിങ്ങോം, പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ അപ്രോച്ച് റോഡ് എന്നിവയിലെ വിവിധ മരങ്ങളുടെയും മരങ്ങളുടെ ശിഖരങ്ങളുടെയും ലേലം സെപ്റ്റംബർ 14ന് രാവിലെ 11.30ന് പയ്യന്നൂരിലെ അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും.

 

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ ചെറുതാഴം - കുറ്റൂർ-പെരിങ്ങോം റോഡരികിലെ വിവിധ മരങ്ങളുടെയും മരങ്ങളുടെ ശിഖരങ്ങളുടെയും ലേലം സെപ്റ്റംബർ 15ന് രാവിലെ 11.30ന് പയ്യന്നൂരിലെ അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നടത്തും. ഫോൺ: 04985 209954.

 

സ്ഥല ലേലം

 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കോളാരി അംശം ദേശത്ത് റി.സ.70/2ൽ പെട്ട 0.0384 ഹെക്ടർ വസ്തുവിലെ 7/1 ഭാഗം വസ്തുവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 13ന് രാവിലെ 11 മണിക്ക് കോളാരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും കോളാരി വില്ലേജ് ഓഫീസിലും ലഭിക്കും. ഫോൺ: 0490 2494910.

 

ഗസ്റ്റ് അധ്യാപക നിയമനം

 

തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ- മെക്കാനിക്കൽ, ട്രേഡ് ഇൻസ്ട്രക്ടർ- ഇലക്ട്രിക്കൽ, എച്ച് എസ് എ-മലയാളം (പാർട്ട്‌ടൈം) എന്നീ തസ്തികകളിൽ ഒന്നുവീതം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14ന് രാവിലെ 11ന് ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

 

തെരുവുനായ ശല്യം: തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം 14ന്

 

വർധിച്ച് വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികളുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സെപ്റ്റംബർ 14ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ചേരും.

തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലയിലെ ഡോഗ് ലവേർസ് സംഘടന ഭാരവാഹികളുടെ യോഗം സെപ്റ്റംബർ 13ന് ഉച്ചക്ക് 3.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ ചേരും.

 

ദേശീയ ചിത്രരചന മത്സരം 17ന്

 

ജില്ലാ ശിശു ക്ഷേമ സമിതി സെപ്റ്റംബർ 17ന് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് രജിസ്ട്രേഷൻ. മത്സര സമയം 10 മുതൽ 12 മണി വരെ. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ മാർഗനിർദേശങ്ങൾ പ്രകാരം നാല് ഗ്രൂപ്പുകളായാണ് മത്സരം.

നോർമൽ വിഭാഗം: അഞ്ച്-ഒമ്പത് വയസ് (ഗ്രീൻ ഗ്രൂപ്പ്). 10-15 വയസ് ( വൈറ്റ് ഗ്രൂപ്പ്). ഭിന്നശേഷി വിഭാഗം: അഞ്ച്-10 വയസ് (യെല്ലോ ഗ്രൂപ്പ്), 11-18 വയസ് (റെഡ് ഗ്രൂപ്പ്).

ചിത്രരചനക്കായി ക്രയോൺ, വാട്ടർ കളർ, ഓയിൽ കളർ, പാസ്റ്റൽ എന്നിവ ഉപയോഗിക്കാം. ചിത്രങ്ങൾ 40 x 50 സെ.മീ. ( 16 x 20) വലിപ്പത്തിലാവണം. പേപ്പർ സംഘാടക സമിതി നൽകും. ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം.

ഭിന്നശേഷി വിഭാഗത്തിൽ മത്സരിക്കാൻ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു പ്രത്യേക ഗ്രൂപ്പിൽ മുൻവർഷങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ദേശീയ തലത്തിൽ ലഭിച്ചവർ അതേ ഗ്രൂപ്പിൽ മത്സരിക്കാൻ പാടില്ല. സെപ്റ്റംബർ 15നകം രജിസ്ട്രേഷൻ നടത്തണം. ഫോൺ: 9447853744, 9656061031.

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയനവർഷം ഡെമോൺസ്ട്രറ്റർ (സിവിൽ), ഡെമോൺസ്ട്രറ്റർ (വുഡ് ആൻഡ് പേപ്പർ), ഡെമോൺസ്ട്രറ്റർ (ഇലക്ട്രോണിക്സ്) എന്നീ തസ്തികയിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത അതാത് വിഷയങ്ങളിൽ ഡിപ്ലോമ. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 16 ന് രാവിലെ 10 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

 

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ദിവസവേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സിൽ  ഗസ്റ്റ് ലക്ചറർമാരുടെ നിയമനത്തിന് പാനൽ തയ്യാറാക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്‌സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാൾ മുൻപാകെ സെപ്റ്റംബർ 16 ന് രാവിലെ 10 ന് ഹാജരാകണം.

 

ഒരു ലക്ഷം സംരംഭം: അവലോകന യോഗം

 

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പുരോഗതി വിലയിരുത്താൻ സെപ്റ്റംബർ 13ന് രാവിലെ 11 മണിക്ക് എം വിജിൻ എം എൽ എയുടെ നേതൃത്വത്തിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേരും.  ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കും.

 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് (465/2019 - രണ്ടാം എൻ സിഎ മുസ്ലീം) പി എസ് സി ആഗസ്റ്റ് 26ന് നടത്തിയ എൻഡ്യൂറൻസ് ടെസ്റ്റിന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റംകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 13 ചൊവ്വ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ആലിങ്കൽ, ഭഗവതിവില്ല, ബ്ലോക്ക്, ജീസൻസ്, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, വിജയാ ടിംബർ, ടോഡി ഷോപ്പ് കൈരളി ഫൈബർ ദേവകി ടിംബർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരിങ്ങോം സ്‌കൂൾ ട്രാൻസ്‌ഫോമർ പരിധിയിൽ സെപ്റ്റംബർ 13 ചൊവ്വ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെയും പൊന്നംവയൽ, കൊട്രാടി, വള്ളിപിലാവ് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

 

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിപ്പറമ്പ്, എ പി സ്റ്റോർ പള്ളിപ്പറമ്പ്, കോടിപൊയിൽ, മുബാറക്റോഡ്, സദ്ദാംമുക്ക്, കാവുംചാൽ എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date