Post Category
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ മറക്കല്ലേ
റേഷന്‍ ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡുകള്‍ റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് തീവ്രപരിപാടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സെപ്റ്റംബര്‍ 20നകം മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണം. ജില്ലയില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുവാന്‍ ബാക്കിയുള്ള മുഴുവന്‍ റേഷന്‍ ഉപഭോക്താക്കളും സെപ്റ്റംബര്‍ 20നകം ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കുന്നതിന് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments