Skip to main content

വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ  മമ്പാട്, വട്ടംകുളം, ആലിപ്പറമ്പ്, കൂട്ടിലങ്ങാടി, അമരമ്പലം, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകളിലും മഞ്ചേരി നഗരസഭയിലും പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 21 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ടവരായിരിക്കണം. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 23 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734901 എന്ന നമ്പറില്‍ ലഭിക്കും

date