Skip to main content

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; യോഗങ്ങള്‍ ചേരും

കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗങ്ങള്‍ ചേരും. വെള്ളിയാഴ്ച(സെപ്റ്റംബര്‍ 16 ) രാവിലെ 10.30ന് കേന്ദ്ര ധനകാരൃ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും നിര്‍വ്വഹണ തടസ്സങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ യോഗം ചേരും. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കേണ്ടതും സ്വീകരിക്കേണ്ടതുമായ സംയുക്ത പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച 11മണിക്കും, ഡി.പി.ആര്‍ തയ്യാറാക്കേണ്ട പദ്ധതികളുടെ നിര്‍വ്വഹണ രീതിയും തടസ്സങ്ങളും പുരോഗതിയും വിലയിരുത്താന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ യോഗം ചേരും.
ചക്ക കണ്‍സോര്‍ഷ്യം പദ്ധതി നിര്‍വ്വഹണം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച(സെപ്റ്റംബര്‍ 17) രാവിലെ 10.30നും ജില്ലാപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച 11.30നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ യോഗം ചേരും.

date