തുറക്കല്‍- ചെമ്മല പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നു
കൊണ്ടോട്ടി തുറക്കല്‍ ചെമ്മല പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ടി.വി ഇബ്രാഹിം എം .എല്‍ .എയുടെ നേതൃത്വത്തില്‍ നഗരസഭ അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പദ്ധതികളാവിഷ്‌കരിച്ചു. എം.എല്‍. എ ക്വാട്ടയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിക്കാവുന്ന പരമാവധി തുകയായ പത്ത് ലക്ഷം രൂപ ഈ റോഡിന് നേരത്തെ തന്നെ അനുവദിച്ചിരുന്നെങ്കിലും രണ്ട് തവണ ടെണ്ടര്‍ വിളിച്ചിട്ടും ആരും എടുക്കാത്തതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്തിരിക്കുകയാണ്. 10 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പുറമെ എയര്‍പോര്‍ട്ട് അതോറിട്ടി മുമ്പ് കെട്ടിവെച്ച തുകയില്‍ ബാക്കിയുള്ള പതിനേഴ് ലക്ഷം രൂപയും ഈ റോഡിന് ചെലവഴിക്കും. കൂടാതെ എം.എല്‍ എ ആസ്തി ഫണ്ടില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയും നഗരസഭാ ഫണ്ടില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപയുമടക്കം ആകെ 57 ലക്ഷം രൂപ ഉപയോഗിച്ച് തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്ന് എം .എല്‍ .എ അറിയിച്ചു. എം .എല്‍ .എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസാഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, എ.മൊയ്തീന്‍ അലി, വിവിധ കൗണ്‌സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി അനുപമ, നഗരസഭാ എഞ്ചിനിയര്‍, ഓവര്‍സിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ഫോട്ടോ അടിക്കുറിപ്പ:് കൊണ്ടോട്ടി തുറക്കല്‍ ചെമ്മല പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം)
- Log in to post comments