Post Category
യാനം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം
ജില്ലയിലെ മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാര്‍ച്ച് 2022 മുതല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. യാനം ഉടമകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് മത്സ്യഭവന്‍ ഓഫീസര്‍മാരുടെ പക്കല്‍ നിന്നും നേരിട്ട് ഹാജരായി കൈപ്പറ്റണം. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഓഫീസുമായോ, ഫിഷറീസ് സ്‌റ്റേഷന്‍ ഓഫീസുമായോ, മത്സ്യഭവന്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെടാം.
date
- Log in to post comments