Skip to main content

തൊഴില്‍സഭ : ജില്ലാ തല പരിശീലനം പൂര്‍ത്തിയായി

കുടുബശ്രീ ജില്ലാ മിഷന്റെയും കേരള നോളേജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ കുടുബശ്രീ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്കും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാര്‍ക്കുമയി നടത്തിയ തൊഴില്‍സഭ ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് അധ്യക്ഷനായി.കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. കേരള നോളേജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ ഡയാന തങ്കച്ചന്‍, സിബി അക്ബര്‍ അലി  എന്നിവര്‍ ക്ലാസ്സെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സി. ആര്‍ രാകേഷ് സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദീപ്തി പി ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാതൃകാ തൊഴില്‍സഭയും നടന്നു.
     തൊഴില്‍സഭയുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബര്‍ 20 ന് പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തൊഴില്‍രഹിതര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ആണ് സഭകള്‍ ചേരുക.ഇതിലൂടെ തൊഴില്‍ നേടാനും സംരംഭങ്ങള്‍ തുടങ്ങാനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും.

date