Skip to main content

സര്‍വ്വേയര്‍ നിയമനം: എഴുത്തു പരീക്ഷ 18 ന്

 

ഡിജിറ്റല്‍ സര്‍വ്വേ പ്രവ‍ൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വേയര്‍മാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ സെപ്തംബര്‍ 18 ഞായറാഴ്ച മലപ്പുറം മഅ്ദിന്‍ പോളിടെക്നിക് കോളേജില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമായ സര്‍വെയര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് പരീക്ഷ. www.entebhoomi.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date