Skip to main content

തൊഴിലുറപ്പ് ഓംബുഡ്സ്മാൻ  തെളിവെടുപ്പ് ഹിയറിങ് നടത്തി 

 

കുന്നുകര പഞ്ചായത്തിൽ നടപ്പിലാക്കിയ തൊഴിലുറപ്പ് ജോലികളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പരാതിക്കാരിൽ നിന്നും എതിർ കക്ഷികളിൽ നിന്നും എറണാകുളം ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ പാറക്കടവ് ബ്ലോക്ക് ഓഫീസിൽ  തെളിവെടുപ്പ് നടത്തി.
 
തുടർന്ന് പരാതിക്കാരുടെയും തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും സാന്നിധ്യത്തിൽ തർക്കം ആരോപിക്കപ്പെട്ട തൊഴിലുറപ്പ് ആസ്തികളും സ്ഥലങ്ങളും പരിശോധിച്ച് ആരോപണങ്ങളുടെ നിജസ്ഥിതി ആരാഞ്ഞു. മേല്പറഞ്ഞവയുടെയും ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുടെയും അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം ഉടനടി എടുക്കുമെന്ന് ഓംബുഡ്‌സ്മാൻ ഇരു കക്ഷികളെയും അറിയിച്ചു.

date