Skip to main content

ജില്ലയിൽ ഇതുവരെ ആധാർ  വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത്  1,32,959 പേർ

 

എല്ലാ വോട്ടർമാരും അവരുടെ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശത്തെ തുടർന്ന് എറണാകുളം ജില്ലയിൽ ഇതുവരെ 1,32,959 പേർ ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചു. 
 
ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിക്കുന്നതും വോട്ടർമാരെ സഹായിക്കുന്നതുമായിരിക്കും. വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡും വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ദേദഗതി വരുത്തിയിട്ടുണ്ട്.

www.nvsp.in, voter helpline app, വോട്ടർ പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി ആധാറുമായി ബന്ധിപ്പിക്കാം. കൂടാതെ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസുകളിലെ ഇലക്ഷൻ വിഭാഗത്തിലും കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലും വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്നതിന് സൗകര്യം ഉണ്ട്. എല്ലാ വോട്ടർമാരും എത്രയും വേഗം ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

date