Skip to main content

സർവേയർ നിയമനം: എഴുത്തു പരീക്ഷ സെപ്റ്റംബർ 18ന്

 

എറണാകുളം ജില്ലയിൽ ഡിജിറ്റൽ റീ സർവേയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായ 383 ഉദ്യോഗാർഥികളുടെ ലിസ്റ്റ് സർവേ വകുപ്പിന്റെ “എന്റെ ഭൂമി പോർട്ടലിൽ" പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിൽ നിന്നും ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, രാജഗിരി വാലി, കാക്കനാട് സെന്ററിലാണ് എഴുത്ത് പരീക്ഷ നടക്കുന്നത്. എറണാകുളം ജില്ലയിൽ 95 സർവേയർമാരെയാണ് ഡിജിറ്റൽ റീ സർവേയ്ക്കായി നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

date