Skip to main content

ബോധി: മെമ്മറി വാക്ക് മത്സരം 21 ന് ഒന്നാം സമ്മാനം 15,000 രൂപ

 

ബോധി പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 21ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിന്  മെമ്മറി വാക്ക് മത്സരം സംഘടിപ്പിക്കുന്നു. 

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 
15,000, 10,000, 5,000 രൂപ സമ്മാനം നൽകും. 

50 പേരിൽ കുറയാത്ത ഏത് ഗ്രൂപ്പുകൾക്കും രജിസ്റ്റർ ചെയ്യാം. സമാനത തോന്നിക്കുന്ന വസ്ത്രധാരണം, അച്ചടക്കം, പ്ലക്കാർഡുകൾ, ഈ വർഷത്തെ ഡിമെൻഷ്യ തീമിന് യോജിക്കുന്ന പാട്ടുകൾ, വാചകങ്ങൾ, വാക്കുകൾ, നിര തെറ്റിക്കാതെയുള്ള നടത്തം, ടാബ്ലോ, ഫ്ലാഷ് മോബ്, തെരുവുനാടകം പോലുള്ള ആശയങ്ങളും മത്സരത്തിലേക്ക് പരിഗണിക്കുന്നതാണ്. ആശയങ്ങൾ ഡിമെൻഷ്യ ബോധവൽക്കരണത്തിന് യോജിക്കുന്നതായിരിക്കണം. അൻപത് പേരുള്ള ഗ്രൂപ്പുകളെ മാത്രമേ വിജയികളായി പരിഗണിക്കുകയുള്ളു.

മത്സരാർത്ഥികൾ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചിരിക്കണം. മാസ്ക് ഇല്ലാതെ ആരെയും മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പങ്കെടുക്കുന്നവർ ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതാണ്. സന്നദ്ധപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് നിര തെറ്റാതെ വേണം മത്സരാർത്ഥികൾ നടക്കേണ്ടത്. രണ്ട് വരികളിലായാണ് മെമ്മറി വാക്ക് നടക്കുന്നത്.

 മുതിർന്ന പൗരന്മാർക്കിടയിൽ വ്യാപിച്ചു വരുന്ന ഡിമെൻഷ്യ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രജ്ഞ സെൻറർ ഫോർ ന്യൂറോ സയൻസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ബോധി.
ഗ്രൂപ്പുകൾക്ക്  9946712125 എന്ന ബോധി ഹെൽപ് ലൈൻ  നമ്പറിലോ  www.aarpo.com എന്ന വെബ് സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.

date