Post Category
സര്‍വ്വേയര്‍ നിയമനം: എഴുത്ത് പരീക്ഷ ഞായറാഴ്ച(സെപ്റ്റംബര്‍ 18)
ഡിജിറ്റല്‍ സര്‍വ്വേ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കായി സര്‍വ്വേയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്നും ലഭ്യമായ സര്‍വ്വേയര്‍ തസ്തികയിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവര്‍ക്കായി ഞായറാഴ്ച (സെപ്റ്റംബര്‍ 18) എഴുത്ത് പരീക്ഷ നടക്കും. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് www.entebhoomi. kerala. gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. Ente bhoomi> അറിയിപ്പുകള്‍ > കോണ്‍ട്രാക്ട് സര്‍വ്വേയര്‍മാര്‍ > ഹാള്‍ ടിക്കറ്റ് എന്ന മാതൃകയില്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
date
- Log in to post comments