Skip to main content

കളരിപ്പയറ്റ് പ്രദര്‍ശനം ഇന്ന് (20) 

ശബരിമല സന്നിധാനത്തെ അയ്യപ്പാ ഓഡിറ്റോറിയത്തില്‍ ഇന്ന് (20) രാവിലെ ഒന്‍പതു മുതല്‍ 11 വരെ തൃശൂര്‍ പഴഞ്ഞി അരുവായി വികെഎം കളരി സംഘത്തിലെ എം.ബി. വിനോദ് കുമാര്‍ ഗുരുക്കളും സംഘവും കളരിപ്പയറ്റ് അവതരിപ്പിക്കും. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ഇവര്‍ സന്നിധാനത്ത് കളരിപ്പയറ്റ് നടത്തുന്നത്. കളരി ഗുരുക്കള്‍ എം.ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ അഭ്യാസങ്ങള്‍ കാഴ്ചവയ്ക്കും.

ദേശീയ തലത്തില്‍ വിജയികളായ കെ.കെ. അംബരീഷ്, അഭിരാം, അഭിനന്ദ് തുടങ്ങിയവര്‍ അണിനിരക്കും. കളരിവന്ദനം, ഉടവാള്‍പയറ്റ്, വാളും പരിചയും മറപിടിച്ചു കുന്തപ്പയറ്റ്, വെറും കൈ, മെയ്പയറ്റ്, വാള്‍വലി, വടി വീശല്‍ തുടങ്ങിയവയും അവതരിപ്പിക്കും. 

date