Post Category
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സ്‌പെഷ്യല്‍ സിറ്റിംഗ് ശനിയാഴ്ച(സെപ്റ്റംബര്‍ 17)
തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സ്‌പെഷ്യല്‍ സിറ്റിംഗ് ശനിയാഴ്ച ( സെപ്റ്റംബര്‍ 17) നടക്കും. വള്ളക്കടവ് യത്തീംഖാനയില്‍ വച്ചു നടക്കുന്ന സിറ്റിങ്ങില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, അപേക്ഷകള്‍ എന്നിവ ചര്‍ച്ച ചെയ്യും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. ഇതോടനുബന്ധിച്ച് സന്നദ്ധസംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ അന്നേ ദിവസം 11 മണിക്ക് യോഗം ചേരുമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിബ ബീഗം അറിയിച്ചു.
date
- Log in to post comments