Post Category
വാക് - ഇൻ - ഇന്റർവ്യു ഇന്ന്
കോട്ടയം: 2022 - 23 വർഷം സൗജന്യ തൊഴിൽ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഓട്ടോ ഡയഗ്‌നോസിസ് ആൻഡ് റിപ്പയർ, ടിങ്കറിങ് ആൻഡ് പെയിന്റിങ് എന്നീ കോഴ്‌സുകളിലേക്ക് പട്ടികവർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന വാക് - ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിർദിഷ്ട അപേക്ഷാ ഫോമിലുള്ള അപേക്ഷ, എസ് എസ്.എൽ.സി/എച്ച് എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ അഭിമുഖ സമയത്ത് ഹാജരാക്കണം. അപേക്ഷാഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലോ പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828 202751
(കെ.ഐ. ഒ.പി.ആര്‍ 2198/2022 )
date
- Log in to post comments