Post Category
കാർഷിക ഡ്രോണുകളുടെ പ്രദർശന പ്രവർത്തിപരിചയ പരിപാടി ഇന്ന്
കോട്ടയം: കാർഷിക മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന കാർഷിക ഡ്രോണുകളുടെ പ്രദർശന പ്രവർത്തി പരിചയ പരിപാടി ഇന്ന് (സെപ്റ്റംബർ 17 ) ഉച്ചയ്ക്ക് 1.30ന് കുമരകത്ത് നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലകരി പാടശേഖരത്തിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു അധ്യക്ഷത വഹിക്കും. കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഡ്രോണുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'സ്മാം' പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കർഷകർക്ക് വാങ്ങാനാകും. ഇതിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
(കെ.ഐ. ഒ.പി.ആര്‍ 2200/2022 )
date
- Log in to post comments