Post Category
ശിശുക്ഷേമ സമിതി ചിത്രരചന മത്സരം ഇന്ന്
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ജില്ലാശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇന്ന് (ശനി) രാവിലെ 9.30 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളില്‍ നടക്കും. മൗത്ത് പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റ് ജോയല്‍ കെ ബിജു ഉദ്ഘാടനം ചെയ്യും. 5 മുതല്‍ 9 വയസ്സു വരെയും 10 മുതല്‍ 16 വയസ്സുവരെയും രണ്ട് ഗ്രൂപ്പുകളിലായി ജനറല്‍ വിഭാഗത്തിലും ഭിന്നശേഷിക്കാര്‍ക്കായി 5 മുതല്‍ 10 വയസ്സുവരെയും 11 മുതല്‍ 18 വയസ്സുവരെയും രണ്ട് ഗ്രൂപ്പുകളിലായി പ്രത്യേകം മത്സരം നടക്കും. വരയ്ക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരണം. പേപ്പര്‍ സംഘാടകസമിതി നല്‍കും. ഫോണ്‍: 9446695426, 9048010778.
date
- Log in to post comments