Skip to main content

അമിത വില: 10,000 രൂപ പിഴ ചുമത്തി

നിര്‍ദിഷ്ട അളവില്‍ കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും അമിത വില ഈടാക്കിയതിനും പമ്പയിലെ രണ്ട് ഹോട്ടലുകളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എ.കെ. രമേശന്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് കെ. നവീന്‍ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തി പിഴ ചുമത്തിയത്. പമ്പയിലും പരിസരങ്ങളിലുമുള്ള കടകളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. 
    

പമ്പ കെഎസ്ആര്‍ടിസിക്കു മുന്‍പിലുള്ള ടീസ്റ്റാളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ അനധികൃത കച്ചവടം നടത്തിവന്ന മാല വില്‍പ്പനക്കാരെയും കടല വില്‍പ്പനക്കാരെയും ഒഴിപ്പിച്ചു. 

date