Skip to main content

ജില്ലാ കളക്ടറര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നു

ഒക്ടോബര്‍ ആറ് മുതല്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട് താലൂക്കുകളിലെ വില്ലേജുകള്‍ സന്ദര്‍ശിക്കും. വില്ലേജ് ഓഫീസ് സംബന്ധിച്ച പരാതികളും കുറവുകളും പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരിട്ട് ബോധിപ്പിക്കാം. ഫോണ്‍: 04994255010, 8281753733. ഇ.മെയില്‍: സമരെീഹഹ.സലൃ.ിശര.ശി.
ഒക്ടോബര്‍ ആറിന് ചെങ്കള, പാടി-നെക്രാജെ വില്ലേജുകളിലെ പരാതികള്‍ ചെങ്കളയില്‍ സ്വീകരിക്കും. ഒക്ടോബര്‍ ഏഴിന് ഉദുമ, ബാരെ വില്ലേജുകള്‍ക്കായി ഉദുമയിലും, 13ന് കാസര്‍കോട്, കളനാട്, തളങ്കര വില്ലേജുകള്‍ക്കായി കാസര്‍കോടും, 14ന് പനയാല്‍, പെരിയ വില്ലേജുകള്‍ക്കായി പെരിയയിലും പരാതികള്‍ സ്വീകരിക്കും. ഒക്ടോബര്‍ 20ന് കുഡ്ലു, മധൂര്‍ വില്ലേജുകള്‍ക്കായി മധൂര്‍,  21ന് കോട്ടിക്കുളം, പള്ളിക്കര വില്ലേജുകള്‍ക്കായി കോട്ടിക്കുളം, 27ന് നെട്ടണിഗെ, കുംബഡാജെ വില്ലേജുകള്‍ക്കായി കുംബഡാജെ, 28ന് അജാനൂര്‍, ബല്ല വില്ലേജുകള്‍ക്കായി അജാനൂര്‍, നവംബര്‍ മൂന്നിന് തെക്കില്‍, കൊളത്തൂര്‍ വില്ലേജുകള്‍ക്കായി തെക്കില്‍ എന്നിവിടങ്ങളിലും നവംബര്‍ നാലിന് കാഞ്ഞങ്ങാട്, ചിത്താരി വില്ലേജുകള്‍ക്കായി കാഞ്ഞങ്ങാട്,  10ന് ബേള, ബദിയടുക്ക വില്ലേജുകള്‍ക്കായി ബേള, 11ന് അമ്പലത്തറ, പുല്ലൂര്‍ വില്ലേജുകള്‍ക്കായി പുല്ലൂര്‍, 17ന് ആദുര്‍, മുളിയാര്‍ വില്ലേജുകള്‍ക്കായി ആദൂരിലും പരാതികള്‍ നല്‍കാം. നവംബര്‍ 18ന് ഹൊസ്ദുര്‍ഗ്, മടിക്കൈ വില്ലേജുകള്‍ക്കായി ഹൊസ്ദുര്‍ഗ്, 24ന് അഡൂര്‍, ദേലംപാടി വില്ലേജുകള്‍ക്കായി അഡൂര്‍, 25ന് നീലേശ്വരം, പുതുക്കൈ, പേരോല്‍ വില്ലേജുകള്‍ക്കായി നീലേശ്വരം, ഡിസംബര്‍ ഒന്നിന് ബേഡഡുക്ക, മുന്നാട് വില്ലേജുകള്‍ക്കായി ബേഡഡുക്ക, രണ്ടിന് ഉദിനൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ക്കായി നോര്‍ത്ത് തൃക്കരിപ്പൂര്‍, എട്ടിന് കുറ്റിക്കോല്‍, ബന്തടുക്ക, കരിവേടകം വില്ലേജുകള്‍ക്കായി കുറ്റിക്കോല്‍, ഒമ്പതിന് വലിയപറമ്പ, സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ക്കായി സൗത്ത് തൃക്കരിപ്പൂര്‍, 15ന് പടന്ന, പിലിക്കോട് വില്ലേജുകള്‍ക്കായി പടന്ന, 16ന് ക്ലായിക്കോട്, കൊടക്കാട് വില്ലേജുകള്‍ക്കായി കൊടക്കാട്, 22ന് ചെറുവത്തൂര്‍, തുരുത്തി വില്ലേജുകള്‍ക്കായി ചെറുവത്തൂര്‍, 23ന് കയ്യൂര്‍, ചീമേനി വില്ലേജുകള്‍ക്കായി കയ്യൂര്‍ എന്നിവിടങ്ങളിലും പരാതികള്‍ സ്വീകരിക്കും.

date