Post Category
സ്പോട്ട് ലൈസന്‍സ് രജിസ്ട്രേഷന് സൗകര്യമൊരുക്കി ഭക്ഷ്യസുരക്ഷാമേള
കച്ചവടക്കാര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സെടുക്കാന്‍ സൗകര്യമൊരുക്കി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് രജിസ്ട്രേഷന്‍ മേള. ജില്ലയിലെ 16 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സ് രജിസ്ട്രേഷന്‍ മേള നടന്നുവരികയാണ്. ലൈസന്‍സില്ലാതെ കച്ചവടം നടത്തുന്നതിന്റെ നിയമ പ്രശ്നങ്ങള്‍ വ്യാപാരികളെ ബോധ്യപ്പെടുത്തും.
ഇതിനകം വളാഞ്ചേരി, കൂട്ടിലങ്ങാടി, മങ്കട മേഖലകളില്‍ മേള സംഘടിപ്പിച്ചു കഴിഞ്ഞു. ഈ മേഖലയിലുള്ളവര്‍ക്ക് ജില്ലാ ഓഫീസില്‍ നിന്ന് വേഗത്തില്‍ ലൈസന്‍സ് ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലുള്ള വ്യാപാരികള്‍ ലൈസന്‍സ് രജിസ്ട്രേഷന്‍ മേളയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ കെ. സുഗുണന്‍ അറിയിച്ചു.
date
- Log in to post comments