ഐ.ടി.ഐ പ്രവേശനം
അരീക്കോട് ഗവ.ഐ.ടി.ഐയില്‍ മെട്രിക് ട്രേഡില്‍ മൂന്നാം ദിവസ കൗണ്‍സലിംഗിന് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 16 രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെയാണ് രജിസ്ട്രേഷന്. താമസിച്ച് എത്തുന്നവരെ പരിഗണിക്കില്ല. മുസ്ലിം ആണ് കുട്ടികള്‍ക്ക് 245 വരെയും പെണ്‍കുട്ടികള്‍ക്ക് 220 വരെയും, ഈഴവ ആണ്‍കുട്ടികള്‍ക്ക് 225 വരെയും പെണ്‍കുട്ടികള്‍ക്ക് 200 വരെയും, മറ്റു പിന്നോക്ക ഹിന്ദു ആണ്‍കുട്ടികള്‍ക്ക് 225 വരെയും പെണ്‍കുട്ടികള്‍ക്ക് 200 വരെയും, എസ്.സി. ആണ്‍കുട്ടികള്‍ക്ക് 225 വരെയും പെണ്‍കുട്ടികള്‍ക്ക് 200 വരെയും, ഓപ്പണ്‍ ആണ്‍കുട്ടികള്‍ക്ക് 245 വരെയും പെണ്‍കുട്ടികള്‍ക്ക് 220 വരെയും ആണ് ഇന്‍ഡക്സ് മാര്‍ക്ക്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, ഫീസ്, രക്ഷകര്‍ത്താവ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. അരീക്കോട് ഐ.ടി.ഐ.യുടെ വെബ്ബ് സൈറ്റില്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് - www.itiareacode.kerala.gov.in ഫോണ്‍: 0483 2850 238.
- Log in to post comments