Skip to main content
റോജി എം. ജോൺ എം.എൽ.എ, ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസ് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും യോഗം

അങ്കമാലി-കാലടി-അത്താണി മേഖലയിൽ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിച്ചു

അങ്കമാലി-കാലടി-അത്താണി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വേതന വര്‍ധന നടപ്പിലാക്കണം എന്നാ വശ്യപ്പെട്ട് പ്രൈവറ്റ് ബസ്  സംയുക്ത തൊഴിലാളി യൂണിയൻ സെപ്റ്റംബർ 19ന് പ്രഖ്യാപിച്ച  പണിമുടക്ക് പിന്‍വലിച്ചു.

തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ വേതന വർധന തൊഴിൽ ഉടമകൾ  അംഗീകരിച്ചതിനെ തുടർന്നാണിത്. റോജി. എം. ജോൺ എം.എൽ.എ, ജില്ലാ ലേബർ ഓഫീസർ വി. കെ. നവാസ് എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സേവന-വേതന  വ്യവസ്ഥകളുടെ കാലാവധി രണ്ട് വർഷമാണ്.

യോഗത്തിൽ മുൻ എം.എൽ.എ പി. ജെ. ജോയ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ
 പി. ടി. പോൾ, പി. ജെ. വർഗീസ്, കെ.പി.പോളി, എ. വി. സുധീഷ് എന്നിവരും തൊഴിൽ ഉടമ പ്രതിനിധികളായ
ബി. ഒ. ഡേവിഡ്, 
ജിബി എ.പി., കെ. സി. വിക്ടർ എന്നിവരും പങ്കെടുത്തു.

date