ആലുവ അല്‍ അമീന്‍ കോളേജില്‍ സംരംഭകത്വ സെമിനാര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും
സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ - ഡവലപ്‌മെന്റ് & ഫെസിലിറ്റേഷന്‍ ഓഫീസ് (എം.എസ്.എം.ഇ- ഡി.എഫ്.ഒ) ആലുവ അല്‍ അമീന്‍ കോളേജുമായി സഹകരിച്ച്
ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സെപ്റ്റംബർ 26 (തിങ്കളാഴ്ച) ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തുന്നു. അല്‍ അമീന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ വിജയസാധ്യതയുള്ള വ്യവസായങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സെമിനാറില്‍ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സെമിനാറില്‍ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബർ 22 ന് മുന്‍പായി തങ്ങളുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വാട്‌സാപ്പ് വഴിയോ, ഇ-മെയില്‍ മുഖേനയോ, ഓഫീസില്‍ നേരിട്ടോ അറിയിക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 80 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.
വിലാസം
എം.എസ്.എം.ഇ -ഡി. എഫ്.ഒ, തൃശ്ശൂർ, മിനിസ്ട്രി ഓഫ് എം.എസ്.എം.ഇ,ഗവ. ഓഫ് ഇന്ത്യ
ഫോൺ: 0487 2360536
വാട്‌സ്ആപ്പ് നമ്പർ :8330080536
മെയിൽ ഐ.ഡി : adlcm.tcr-msmedi@gov.in
- Log in to post comments