ഭിന്നശേഷി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് നല്‍കി വരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സി.ഡിയിലും, വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, ഫോട്ടോ, (പാസ്‌പോര്‍ട്ട് /ഫുള്‍ സൈസ് )സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ 2022 ഒക്ടോബര്‍ 10 നകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍ 0484 2425377.
വിശദ വിവരങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.swd.kerala.gov.in ല്‍ ലഭ്യമാണ്.
മികച്ച ജീവനക്കാരന്‍ (ഗവ:/പബ്ലിക് സെക്ടര്‍), മികച്ച ജീവനക്കാരന്‍ (പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ തൊഴില്‍ദായകര്‍, മികച്ച എന്‍.ജി.ഒ, മികച്ച മാതൃകാ വ്യക്തി, സര്‍ഗ്ഗാത്മകം കഴിവുള്ള കുട്ടി, മികച്ച കായികം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍, ഭിന്നശേഷി മേഖലയില്‍ പ്രകടനം കാഴ്ച്ചവെച്ച മികച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്,എന്‍.ജി.ഒകള്‍ നടത്തുന്ന ഭിന്നശേഷി മേഖലയിലുള്ള മികച്ച പുനരധിവാസകേന്ദ്രം, ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം സര്‍ക്കാര്‍/ സ്വകാര്യ/പൊതു മേഖല, മികച്ച ഭിന്നശേഷി സൗഹൃദ വെബ്‌സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
- Log in to post comments