പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആരോഗ്യമേള സംഘടിപ്പിച്ചു. തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മേള തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അധ്യക്ഷത വഹിച്ചു. മേളയില്‍ ഒരുക്കിയിരുന്ന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വിളംബര ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു ആരോഗ്യ മേളയ്ക്കു തുടക്കമായത്. തിരുമാറാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അനൂപ് ജേക്കബ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ, ആശാ പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ വിജയ സുബിന്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സണ്‍ വി. പോള്‍, തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍, രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്‍ജ്, പാലക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ജയ, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ആശാ സനില്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എല്‍സി ടോമി, ഡോജിന്‍ ജോണ്‍, ബ്ലോക്ക് അംഗങ്ങളായ ജോസ് കുര്യാക്കോസ്, കുഞ്ഞുമോന്‍ ഫിലിപ്പ്, സ്മിത എല്‍ദോസ്, ലളിത വിജയന്‍, സിബി ജോര്‍ജ്, ഷീല ബാബു, കുഞ്ഞുമോന്‍ യേശുദാസ്, സി.ടി ശശി, ബി.ഡി.ഒ: ബൈജു ടി. പോള്‍, പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എസ് സുബീര്‍, തിരുമാറാടി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണിക്കുട്ടി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരി വിമുക്ത കേരളം എന്ന വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ് ആലപ്പുഴ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. മേളയുടെ ഭാഗമായി ആരോഗ്യ സെമിനാര്‍, വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം, വിപണനമേള, പ്രദര്‍ശനങ്ങള്‍, ആരോഗ്യ ക്യാംപ്, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
- Log in to post comments