Skip to main content
തൊഴിൽസഭ ഫെസിലിറ്റേറ്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക്  ഏകദിന പരിശീലനം സംഘടിപ്പിച്ചു

 

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാര്‍ഡ്തലങ്ങളില്‍ തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണു പരിശീലനം സംഘടിപ്പിച്ചത്. 

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല  മുഖ്യപ്രഭാഷണം നടത്തി. 'നോളജ് ഇക്കോണമി മിഷനും തൊഴില്‍ സാധ്യതകളും, തൊഴില്‍സഭയില്‍ ഫെസിലിറ്റേറ്ററുടെ പ്രാധാന്യം' എന്നീ വിഷയങ്ങളെക്കുറിച്ച് കെ.കെ.ഇ.എം പ്രോഗ്രാം മാനേജര്‍മാര്‍ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ക്ലാസുകള്‍ നയിച്ചു. 

    വിജ്ഞാനാധിഷ്ഠിത തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡ് തലങ്ങളില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള കമ്മ്യൂണിറ്റി അംബാസിഡര്‍മാരും ഫെസിലറ്റേറ്റര്‍മാരും ഉള്‍പ്പെടെ 350 പേര്‍ പങ്കെടുത്തു.

    കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ എം.ബി പ്രീതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ പോഗ്രാം മാനേജര്‍ എന്‍.അജേഷ്,  കുടുംബശ്രീ ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ അസ്ഹര്‍ ബിന്‍ ഇസ്മായില്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്ക്തല ഉദ്യോഗസ്ഥരും, ജില്ലകളിലെ വിവിധ കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരും പങ്കെടുത്തു.

date