ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; മേഖലാ യോഗങ്ങള്‍ ഇന്ന് (സെപ്റ്റംബര്‍ 16) മുതല്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രേരക്മാരുടെ മേഖലാ യോഗങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 16) തുടക്കമാകും. തളിക്കുളം, കുന്ദംകുളം, ചാലക്കുടി
എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടക്കുക. ഇന്ന് രാവിലെ 10 മുതല്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്യും. 17ന് കുന്നംകുളം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന യോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 19ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍ യോഗം ഉദ്ഘാടനം ചെയ്യും.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് 8000 പേരെയാണ് സാക്ഷരരാക്കുന്നത്.
90 ശതമാനത്തില്‍ താഴെ സാക്ഷരതാ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങള്‍,
തീരദേശ, പട്ടികവര്‍ഗ പ്രദേശങ്ങള്‍ എന്നിവ ഫോക്കസ് ഏരിയയായി
കണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടകസമിതികള്‍ രൂപീകരിച്ച് ഒക്ടോബര്‍ 2ന് ജനകീയ സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തും.
- Log in to post comments