കമ്മ്യൂണിറ്റി കൗണ്‍സിലറെ നിയമിക്കുന്നു
കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ വിവിധ സി.ഡി.എസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. എം.എസ്.ഡബ്ല്യു/ എം.എ. സോഷ്യോളജി/ എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). ജെന്റര്‍ റിസോഴ്‌സ് പേഴ്‌സണായി 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. 45 വയസ് പ്രായപരിധി. സിഡിഎസിന്റെ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സെപ്റ്റംബര്‍ 30ന് വൈകീട്ട് 4 മണിക്ക് മുന്‍പ് അപേക്ഷ
ലഭിക്കണം. ഫോണ്‍: 0487-2362517
- Log in to post comments