Skip to main content

ശില്‍പശാല സംഘടിപ്പിച്ചു 

ആലപ്പുഴ: അതിദാരിദ്യ മൈക്രോ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായ  ആലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയും പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. മുരളീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് എല്‍സി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

കിലയുടെ പ്രതിനിധി പി.വി പ്രസന്നന്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, എ.ഡി.എസ് - സി.ഡി.എസ്. അംഗങ്ങള്‍ എന്നിവര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. 

പഞ്ചായത്ത് സെക്രട്ടറി രഘുലാല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ രാധാമണി, സജികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സുധാ ഷാജി, ബിനി ജോസഫ്, ബീനാ മാത്യു, അനൂപ് എന്നിവര്‍ പങ്കെടുത്തു.

date