മാലിന്യ ശേഖരണ വിവരങ്ങള്‍; ക്യൂ ആര്‍ കോഡ് പതിപ്പിച്ചു
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ മുഹമ്മ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഹരിതകര്‍മ്മ സേന അംഗം സിന്ധു ഷിബുവിന്റെ വീട്ടില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച് മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വിനോമ്മ രാജു അധ്യക്ഷത വഹിച്ചു.
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വീട്ടിലെ മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസര്‍ ഫീസ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനാകും.
പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള വിവരങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.
പഞ്ചായത്ത് സെക്രട്ടറി പി.വി. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി സീമ റോസ്, കെല്‍ട്രോണ്‍ പഞ്ചായത്ത് കൊ- ഓര്‍ഡിനേറ്റര്‍മാരയ സച്ചു കെ. പ്രഭ, ബിനോയ് ബേബി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കടുത്തു.
- Log in to post comments