പോഷകാഹാര മാസാചരണം: പരിപാടികള്‍ സംഘടിപ്പിച്ചു
ആലപ്പുഴ: ജില്ലയില്‍ പോഷകാഹാര മാസാചരണവും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ, വനിതാശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് ആലപ്പുഴ അര്‍ബന്‍, എന്‍.എച്ച്.എം, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആലപ്പുഴ ജനറല്‍ ആശുപത്രി ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പോഷകാഹാര പ്രദര്‍ശന ഉദ്ഘാടനം ജില്ലാ വനിതാശിശു വികസന ഓഫീസര്‍ എല്‍. ഷീബ നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് പോഷകാഹാര മാസമായി ആചരിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യം, പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് ബോധവല്‍ക്കരണം, കുടിവെള്ള സ്രോതസ് സംരക്ഷിക്കല്‍, കുട്ടികളുടെ പോഷണവും പഠനവും എന്നിവ ലക്ഷ്യം വച്ചാണ് മാസാചരണം നടത്തുന്നത്.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, കൗണ്‍സിലര്‍ പി.എസ് ഫൈസല്‍, ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ.രാധാകൃഷ്ണന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. രാജന്‍, ആലപ്പുഴ അര്‍ബന്‍ സി.ഡി.പി.ഒ പി.വി ഷേര്‍ലി, ഇന്നര്‍വീല്‍ വിമന്‍സ് ക്ലബ്ബ് ഭാരവാഹികളായ നിമ്മി, പത്മജ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments