ഏകദിന ശില്‍പശാല നടത്തി
ആലപ്പുഴ: ലീഡ് ബാങ്കിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.
ചുങ്കം കയര്‍ മെഷീനറി മാനുഫാക്ച്ചറിംഗ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദഗ്ധര്‍ വിശദീകരിച്ചു.
എല്‍.എസ്.ജി.ഡി. സീനിയര്‍ സൂപ്രണ്ട് വി. ജെ. പോള്‍, കുടുംബശ്രീ എ.ഡി.എം.സി. എം.ജി. സുരേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. വി. സ്മിത, വിനീതാ ഗോപാലകൃഷ്ണന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ രേഖാ രവി, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.പി. അലോഷ്യസ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ മഞ്ജു വി. നായര്‍, ഷിബി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments