Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം; പേര് രജിസ്റ്റര്‍ ചെയ്യാം
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പരിക്ഷയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്യാം.
സെപ്റ്റംബര്‍ 27-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണ്‍ലൈന്‍ പരീക്ഷ. ബി.എച്ച്.എം.എസ്. യോഗ്യതയും 40ല്‍ താഴെ പ്രായവുമുള്ളവര്‍ക്ക് https://cutt.ly/regmoexam എന്ന ലിങ്കില്‍ സെപ്റ്റംബര്‍ 22 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഫോണ്‍: 0477 2962609, 2262609.
date
- Log in to post comments