Post Category
ചിത്രരചനാ മത്സരം സെപ്റ്റംബര്‍ 17 ന്
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17 ന് നടക്കുന്ന പാലക്കാട് ജില്ലാതല ദേശീയ ചിത്രരചനാ മത്സരത്തിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ ഒന്‍പത് വയസ് വരെയുള്ള കുട്ടികളെ പച്ച ഗ്രൂപ്പായും 10 മുതല്‍ 16 വരെയുള്ള കുട്ടികളെ വെള്ള ഗ്രൂപ്പായും ഭിന്നശേഷിക്കാരായ അഞ്ച് മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ മഞ്ഞ ഗ്രൂപ്പായും 11 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ ചുവപ്പ് ഗ്രൂപ്പായും തരംതിരിച്ചാണ് മത്സരം നടത്തുക. ഭിന്നശേഷിക്കാര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 9605041529, 9447376974.
date
- Log in to post comments