Skip to main content

പോളിടെക്‌നിക്ക് പ്രവേശനം സെപ്റ്റംബര്‍ 14 മുതല്‍

 

പാലക്കാട് ഗവ: പോളിടെക്‌നിക് കോളെജില്‍ 2022-23 അധ്യായന വര്‍ഷം അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം (4500 രൂപ നെറ്റ് ബാങ്കിങ്, യു.പി.ഐ. എന്നിവ മുഖേന മാത്രമെ സ്വീകരിക്കൂ) സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെ പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇ-ഗ്രാന്റ് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവുണ്ട്. അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായി ഒരാളെ മാത്രമേ അനുവദിക്കൂ. സെപ്റ്റംബര്‍ 14 ന് സിവില്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങള്‍ക്കും, 15 ന് മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, 16 ന് ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം. ഈ ദിവസങ്ങളില്‍ അഡ്മിഷന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 17 ന് പ്രവേശനം നേടാം. പൊള്ളാച്ചി റോഡിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് പ്രവേശനം നടക്കുന്നത്. ഫോണ്‍: 9249725241.

date