Post Category
എന്യുമറേറ്റര്‍ ഒഴിവ്
പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളതും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നതുമായവരെ നിയമിക്കുന്നു. അര്‍ഹരായവര്‍ സെപ്റ്റംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം അസല്‍ രേഖകളുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ എത്തണം. എരുത്തേമ്പതി, വടകരപ്പതി, പുതുനഗരം, നെല്ലിയാമ്പതി, വടവന്നൂര്‍ പഞ്ചായത്തുകളിലേക്കാണ് നിയമനം. ഒരു വാര്‍ഡിന് 4600 രൂപയാണ് ഹോണറേറിയം. ഫോണ്‍: 04923 291184.
date
- Log in to post comments