Post Category
വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍
മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തുന്നതിനായി സെപ്റ്റംബര്‍ 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെ പഞ്ചായത്ത് മൃഗാശുപത്രിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു. വീടുകളിലെ വളര്‍ത്തുനായ്ക്കളെ ക്യാമ്പില്‍ എത്തിച്ച് കുത്തിവെയ്പ്പ് നടത്താം. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് അപേക്ഷ ഫോറം ക്യാമ്പില്‍ ലഭിക്കും. ലൈസന്‍സ് എടുക്കാത്ത ഉടമസ്ഥര്‍ നിര്‍ബന്ധമായി പങ്കെടുത്ത് മൃഗങ്ങള്‍ക്ക് കുത്തിവെയ്പ്പ് എടുക്കാത്ത പക്ഷം നായകടിമൂലം പൊതുജനത്തിന് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഉടമസ്ഥര്‍ക്കായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments