തൃത്താല-സ്മാര്‍ട്ട് അംഗന്‍വാടിയുടെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും
തൃത്താല ഗ്രാമപഞ്ചായത്തിലെ മൂന്നാം നമ്പര്‍ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ശിലാസ്ഥാപനം ഇന്ന് (സെപ്റ്റംബര്‍ 17) വൈകീട്ട് മൂന്നിന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന മുഖ്യാതിഥിയാകും. 45 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. ഇതില്‍ ശിശുവികസന വകുപ്പ് 25 ലക്ഷം രൂപയും എം.എല്‍.എ. ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും തൃത്താല ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പരിപാടിയില്‍ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ അധ്യക്ഷയാകും. തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ദീപ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. അരവിന്ദാക്ഷന്‍, ഐ.സി.ഡി.എസ്., സി.ഡി.പി.ഒ. അല്ലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. സബിത, മെമ്പര്‍മാരായ പി. ജയന്തി, പത്തില്‍ അലി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുനിത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments