Skip to main content

നാടപറമ്പ് അംഗന്‍വാടി കെട്ടിടം ശിലാസ്ഥാപനം ഇന്ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും

 

പരുതൂര്‍ നാടപറമ്പ് അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് നാലിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. നാടപറമ്പ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കറിയ അധ്യക്ഷനാകും. 2021-22 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 21,64,000 രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

date