Post Category
ധനസഹായത്തിന് അപേക്ഷ
ജയിൽ വിമുക്തർ പ്രൊബേഷണർമാർ/ ജയിൽ അന്തേവാസികളുടെ നിർദ്ധനരായ ആശ്രിതർ/ അതിക്രമത്തിനിരയായവരുടെ മക്കൾ/ അതിക്രമത്തിനിരയായവരുടെ ആശ്രിതർ എന്നിവർക്ക് 2022-23 സാമ്പത്തിക വർഷത്തേയ്ക്ക് ധനസഹായത്തിന് സാമൂഹ്യനീതി ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. സൂനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേനയാണ് അപേക്ഷിക്കേണ്ടത്. കൈത്തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ ആരംഭിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാണ് പദ്ധതി ധനസഹായം അനുവദിക്കുന്നത്. വിശദവിവരങ്ങൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ല പ്രൊബേഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0487-2363999
date
- Log in to post comments