Post Category
തപാൽ അദാലത്ത് 26ന്
കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ തപാൽ അദാലത്ത് സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്തെ പോസ്റ്റ് ഓഫീസ് സൂപ്രണ്ടന്റിന്റെ കാര്യാലയത്തിൽ നടത്തും. സ്പീഡ് പോസ്റ്റ്, മെയിൽ, പാഴ്സൽ കൗണ്ടർ സർവ്വീസ്, സേവിങ്സ് അക്കൗണ്ട്, മണി ഓർഡറുകൾ എന്നിവ സംബന്ധമായ പ്രശ്നങ്ങൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ തപാൽ മാർഗവും അയക്കാം. സൂപ്രണ്ട്, പോസ്റ്റ് ഓഫീസ്, കണ്ണൂർ ഡിവിഷൻ, 670001 എന്ന വിലാസത്തിൽ സെപ്റ്റംബർ 21ന് മുമ്പായി പരാതികൾ ലഭിക്കണം. കവറിന് മുകളിൽ 'ഡാക് അദാലത്ത്' എന്ന് എഴുതണം. ഫോൺ: 0497 2708125 ഇ. മെയിൽ spkannur.keralapost@gmail.com
date
- Log in to post comments