സ്‌കോള്‍ കേരള: ഹയര്‍ സെക്കണ്ടറി സ്‌പെഷ്യല്‍ കാറ്റഗറി പ്രവേശനത്തിന് അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖേന 2018 -19 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് മൂന്ന്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 മുതല്‍ ആഗസ്റ്റ് 10 വരെ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഹയര്‍ക്കെണ്ടറി കോഴ്‌സ് ഒരിക്കല്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതെ സ്‌കോള്‍ കേരള മുഖേന പുതിയൊരു സബ്ജക്ട് കോമ്പിനേഷന്‍ (പാര്‍ട്ട് മൂന്ന്) തെരഞ്ഞെടുത്ത് പഠിക്കുവാന്‍ സാധിക്കും. പുതുതായി തെരഞ്ഞെടുക്കുന്ന സബ്ജക്ട് കോമ്പിനേഷനില്‍ മുമ്പ് വിജയിച്ചിട്ടുള്ള വിഷയങ്ങളുടെ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ജനറേറ്റ് ചെയ്യുന്ന ബാര്‍കോഡ്, ചെലാന്‍ നമ്പര്‍ ഇവ സഹിതം സംസ്ഥാനത്തെ ഏത് പോസ്റ്റാഫീസിലും ഫീസ് അടയ്ക്കാം. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ -കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ആഗസ്റ്റ് 18നകം നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാല്‍ വഴിയോ എത്തിക്കണം. ഫീസ്ഘടനയും, വിശദവിവരങ്ങളും സ്‌കോള്‍ കേരളയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271, 2342369.
പി.എന്‍.എക്‌സ്.3079/18
- Log in to post comments