Skip to main content

വനിതകൾക്ക് തയ്യൽ പരിശീലനം

റൂഡ്‌സെറ്റിന്റെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കായി 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 22 വരെ സ്വീകരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും താമസിച്ചു പഠിക്കുന്നവർക്കും മുൻഗണന. അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ ബി പി എൽ റേഷൻ കാർഡിൽ പേരുള്ളവരോ കുടുംബശ്രീ / എസ് എച്ച് ജി അംഗമോ കുടുംബശ്രീ /എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗമോ അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസമെങ്കിലും ജോലി ചെയ്തവരോ ആയിരിക്കണം.

പ്രവേശന സമയത്ത് ജനന തീയതി, മാസം, വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം. അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. https://forms.gle/gnvYhwwVFjRGgHbY8 എന്ന ലിങ്ക് വഴി അപേക്ഷിക്കുക. ഫോൺ: 0460 2226573, 8301995433.

date