Skip to main content

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഘാടക സമിതിയായി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലാതല സംഘാടക സമിതി  രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ കെ രത്‌നകുമാരി, ടി സരള, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി അരുൺ, ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസി.കോ ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രി, ജില്ലയിലെ എം പി മാർ, എം എൽ എ മാർ, മേയർ, യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് (ചെയർമാൻ), ജില്ലാ കലക്ടർ (ചീഫ് കോ ഓർഡിനേറ്റർ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ (വൈസ് ചെയർമാൻ), ജില്ലാ പഞ്ചായത്ത് സെക്രട്ടറി (എഫ് ആന്റ് എ കോ ഓർഡിനേറ്റർ), സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ (കൺവീനർ), ഡയറ്റ് പ്രിൻസിപ്പൽ (അക്കാദമി കൺവീനർ) അസി. കോ ഓർഡിനേറ്റർ (ജോയിന്റ് കൺവീനർ), ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭാ ചെയർമാൻമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ഗ്രന്ഥശാലാ സംഘം ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ജില്ലാതല സംഘാടക രൂപീകരിച്ചത്.പട്ടികജാതി പട്ടികവർഗ കോളനികൾ, തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ, ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുക.

date