Post Category
കമ്പ്യൂട്ടർ കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, 2ഡി ആനിമേഷൻ, 3ഡി ആനിമേഷൻ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എൻട്രി എന്നിവയിലേക്കും ഡിപ്ലോമ കോഴ്സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെൻട്രോൺ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0984 7915099, 0460 2205474
date
- Log in to post comments