Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെറിയമുണ്ടം ഗവ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉള്ള എം.ബി.എ അല്ലെങ്കില്‍ ബിബിഎ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്സ് എന്നിവയിലുള്ള ബിരുദം, കൂടാതെ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് (കമ്മ്യൂണിക്കേഷന്‍ സ്‌കില്‍), ബേസിക് കമ്പ്യൂട്ടര്‍ (പ്ലസ്ടു/ ഡിപ്ലോമ ലെവല്‍) എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 28 ബുധനാഴ്ച രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0494-2967887.
date
- Log in to post comments