എറണാകുളത്ത് ക്ലീന്‍ഡ്രൈവ് സംഘടിപ്പിക്കും
മഴയെ തുടര്‍ന്ന് ദുരിതബാധിതരായവരുടെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് 22, 23 ന് ക്ലീന്‍ഡ്രൈവ് സംഘടിപ്പിക്കും. ജലനിരപ്പ് ഉയര്‍ന്നത് കാരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവരുടെ വീടുകളിലാണ് ക്ലീന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ വെള്ളക്കെട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ക്ലീന്‍ഡ്രൈവ് നടത്തുന്നത്. കണയന്നൂര്‍ താലൂക്കില്‍ മൂന്ന് സ്ഥലങ്ങളില്‍ ജൂലൈ 22ന് ക്ലീന്‍ ഡ്രൈവ് നടക്കും. എളംകുളം വില്ലേജില്‍ ഉദയ കോളനി, പി& ജി കോളനി എന്നിവടങ്ങളിലും എറണാകുളം വില്ലേജില്‍ കരുത്തല കോളനിയിലും നാളെ നടക്കും.
ആലുവ താലൂക്കില്‍ പാറക്കടവ് വില്ലേജില്‍ ഐനിക്കത്തായം വാര്‍ഡ് നമ്പര്‍ 12, കണ്ണങ്കുളം വാര്‍ഡ് 11, നെടുമ്പാശ്ശേരി വില്ലേജില്‍ മള്ളൂശ്ശേരി തിരുത്തേല്‍ കോളനി വാര്‍ഡ് നമ്പര്‍ 1, വട്ടപ്പറമ്പ് സ്കൂള്‍, ചെങ്ങമനാട് വില്ലേജില്‍ വരുത്തില്‍ കോളനി എന്നിവിടങ്ങളിലും നാളെ ക്ലീന്‍ ഡ്രൈവ് നടക്കും.
ക്ലീന്‍ ഡ്രൈവ് നടത്തുന്നതിന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നാല് വീടിന് നാല് വോളന്റിയര്‍മ്മാര്‍ എന്ന നിലയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുമ്മായം, ബ്ലീച്ചിങ്ങ് പൗഡര്‍, ഫിനോയില്‍ എന്നിവ ക്ലീനിങ്ങിനായി ഓരോ ക്യാമ്പിലും എത്തിയിട്ടുണ്ട്. കൂടാതെ കിണറുകളുള്ള സ്ഥലങ്ങളില്‍ വെള്ളം പൂര്‍ണമായും വറ്റിച്ച് സൂപ്പര്‍ ക്ലോറിനേഷന് നടത്തും. ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പി.എന്‍.എക്സ്.3099/18
- Log in to post comments