കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷന്‍ തുക കൈമാറി
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള മുന്‍കൂര്‍ തുകയുടെ വിതരണോദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ്കുമാര്‍ ഗുണഭോക്താവായ ഓണിവയല്‍ ദേവകി ഗംഗാധരന് നല്‍കി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതി വിഹിതത്തില്‍ നിന്ന് 1,17,50,000 രൂപയാണ് 154 ഗുണഭോക്താക്കള്‍ക്ക് ഒന്നാംഗഡുവായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കുഞ്ഞായിഷയില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹംസ കടവന്‍ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഷീന സുബൈര്‍, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് പുന്നോളി, മെമ്പര്‍മാരായ പി. ജെ. രാജേന്ദ്രപ്രസാദ്, ബിനു ജേക്കബ്, മേരി ഐമനച്ചിറ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം. ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റഹീം ഫൈസല്‍, വര്‍ഗ്ഗീസ് എന്നിവര്‍ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
- Log in to post comments