Skip to main content

മെന്റര്‍ ടീച്ചര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു 

 

    മാനന്തവാടി താലൂക്കിലെ   ജി.എല്‍.പി.എസ് പുളിഞ്ഞാല്‍, എ.എല്‍.പി.എസ് വാളാട്, ജി.എല്‍.പി.എസ് പുതുശ്ശേരി, എ.എല്‍.പി.എസ് വെണ്‍മണി, എ.യു.പി.എസ് വഞ്ഞോട്, എന്‍.എല്‍.പി.എസ് എടവക, എന്‍.എല്‍.പി.എസ് ഒഴക്കോടി, ജി.എല്‍.പി.എസ് ചെമ്പിലോട്, എ.എല്‍.പി.എസ് ചെറുകര, അസീസി എല്‍.പി.എസ് ചേലൂര്‍, ജി.ടി.എച്ച്.എസ്.എസ് എടത്തന എന്നീ സ്‌കൂളുകളില്‍ നിലവിലുള്ള മെന്റര്‍ ടീച്ചര്‍മാരുടെ ഒഴിവുകളിലേക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക ഗോത്ര വര്‍ഗ്ഗക്കാരിലെ ടി.ടി.സി/ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  ഇവരുടെ അഭാവത്തില്‍ ഡി.എഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ പരിഗണിക്കും.  ഇവരും ഇല്ലാത്തപക്ഷം മാത്രം എം.ജി.എല്‍.സികളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍/ബി.എഡ് യോഗ്യതയുള്ളവര്‍ എന്നിവരെ പരിഗണിക്കുന്നതാണ്.  ഗോത്ര ഭാഷാ സംസ്‌കാരം, ഗോത്ര കലാരൂപങ്ങളില്‍ പ്രാവീണ്യം, സാക്ഷരതാ പ്രവര്‍ത്തനം എന്നവയിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും.
         അപേക്ഷാ ഫോറങ്ങള്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്/ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31 ന് 5 നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ/ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം.  വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസമായവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.  ഫോണ്‍ 04936 202232.
 

date